കേരളാ ഹൗസ് ജീവനക്കാരന് കോവിഡ്: സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം

ന്യഡല്‍ഹി:ഡല്‍ഹി കേരളാ ഹൗസ് ജീവനക്കാരന് കോവിഡ്. ഫുള്‍ടൈം സ്വീപ്പര്‍ ആയി ജോലിചെയ്യുന്ന ആള്‍ക്കാണ് വൈറസ് ബാധ.

ഇദ്ദേഹം മലയാളിയല്ല. കേരള ഹൗസില്‍ ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.
എട്ടുദിവസം മുന്‍പ് ജോലിക്കെത്തിയ ശേഷം ഇയാള്‍ മടങ്ങിപ്പോയിരുന്നു. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി.

ഡല്‍ഹിയിലെ എല്‍എന്‍ജിപി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇയാള്‍.

Exit mobile version