കൊവിഡ് 19; നീതി ആയോഗ് ഉദ്യോഗസ്ഥന് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഫീസിന്റെ മൂന്നാം നില അടച്ചുപൂട്ടി

ന്യൂഡല്‍ഹി: നീതി ആയോഗ് ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലെ നീതി ആയോഗ് ഓഫിസിന്റെ മൂന്നാം നില അടച്ചുപൂട്ടി.

അതേസമയം ഗവേഷകന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസിഎംആര്‍ രണ്ട് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. രണ്ടാഴ്ചകള്‍ക്ക് മുമ്പ് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഗവേഷകനാണ് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാരോട് രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അത്യാവശ്യമെങ്കില്‍ മാത്രം കൊവിഡ് കോര്‍ ടീം ആസ്ഥാനത്ത് എത്തിയാല്‍ മതിയെന്ന് അധികൃതര്‍ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു.

കെട്ടിടം സാനിറ്റൈസും ഫ്യുമിഗേറ്റും ചെയ്ത് രണ്ട് ദിവസത്തിന് ശേഷം ഐസിഎംആര്‍ പ്രവര്‍ത്തനം പഴയ രീതിയില്‍ പുനഃരാരംഭിക്കും. ഒരു ജീവനക്കാരന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആന്ധ്ര സെക്രട്ടറിയേറ്റിന്റെ രണ്ട് ബ്ലോക്കുകളും അടച്ചുപൂട്ടിയിരുന്നു.

Exit mobile version