ഡല്‍ഹിയില്‍ ഐസിഎംആര്‍ ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചു; കെട്ടിടത്തില്‍ രണ്ട് ദിവസത്തേയ്ക്ക് കടുത്തനിയന്ത്രണം, അണുനശീകരണം നടത്തും

Covid updates | Bignewslive

ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) ശാസ്ത്രജ്ഞന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ രണ്ട് ദിവസത്തേയ്ക്ക് കെട്ടിടത്തിലേയ്ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കെട്ടിടം അണുനശീകരണവും നടത്തും.

രണ്ടാഴ്ച മുമ്പ് മുംബൈയില്‍നിന്ന് ഡല്‍ഹിയിലെത്തിയ ശാസ്ത്രജ്ഞനാണ് വൈറസ് ബാധിച്ചത്. കൊവിഡുമായി ബന്ധപ്പെട്ട അത്യാവശ്യ ജോലിക്കാര്‍ക്ക് മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ. മറ്റുള്ളവര്‍ വീട്ടില്‍നിന്ന് ജോലി ചെയ്താല്‍ മതിയെന്നും ഐസിഎംആര്‍ ജീവനക്കാരെ അറിയിക്കുകയും ചെയ്തു.

കൊവിഡ് സ്ഥിരീകരിച്ച ശാസ്ത്രജ്ഞന്‍ കഴിഞ്ഞ ആഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്. നീതി ആയോഗ് അംഗം ഡോ. വിനോദ് പോള്‍, ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ, ഐസിഎംആര്‍ എപ്പിഡെമിയോളജിസ്റ്റ് ഡിവിഷന്‍ മേധാവി ഡോ. ആര്‍ആര്‍ ഗംഗാധര്‍ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതും ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

Exit mobile version