കൊവിഡ് 19; വൈറസ് വ്യാപനം ഗുരുതരമായ ഡല്‍ഹിയില്‍ ഹോട്ടലുകളും കൊവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ആക്കുന്നു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഹോട്ടലുകളും കൊവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ആക്കുകയാണ്. ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ കൊവിഡ് ആശുപത്രികളുടെ പുതിയ പട്ടികയില്‍ അഞ്ച് ഹോട്ടലുകളാണുള്ളത്.

ഹോട്ടല്‍ ക്രൗണ്‍ പ്ലാസ, സൂര്യ, സിദ്ധാര്‍ത്ഥ, ഷെറാട്ടന്‍, ജിവിതേഷ് എന്നീ ഹോട്ടലുകളാണ് ചികിത്സ കേന്ദ്രങ്ങളാക്കുന്നത്. ഇതിനു പുറമെ അഞ്ച് സ്വകാര്യ ആശുപത്രികളേയും സര്‍ക്കാര്‍ കൊവിഡ് ആശുപത്രികളാക്കി മാറ്റിയിട്ടുണ്ട്. അതേസമയം ആശുപത്രി ബെഡുകളുടെ അഭാവം ഡല്‍ഹിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഹോം ക്വാറന്റൈനിന് കൂടുതല്‍ പ്രധാന്യം കൊടുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഒരുങ്ങുന്നതായും വാര്‍ത്തകളുണ്ട്.

ഡല്‍ഹിയില്‍ ഇതുവരെ 16281 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 316 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. 7495 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ആശുപത്രി ബെഡുകളുടെ അഭാവം ദില്ലിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഹോം ക്വാറന്റീന് കൂടുതല്‍ പ്രധാന്യം കൊടുക്കാന്‍ ദില്ലി സര്‍ക്കാര്‍ ഒരുങ്ങുന്നതായും വാര്‍ത്തയുണ്ട്.

Exit mobile version