കൊവിഡിന് മുന്നില്‍ പകച്ച് മഹാരാഷ്ട്ര; വൈറസ് ബാധിതരുടെ എണ്ണം 44000 കവിഞ്ഞു, മരണസംഖ്യ 1500 കവിഞ്ഞു

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 2900 ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ വൈറസ് ബാധിതരുടെ എണ്ണം 44,582 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം 63 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 1518 ആയി ഉയര്‍ന്നു.

അതേസമയം സംസ്ഥാനത്ത് ഇതുവരെ 12,583 പേര്‍ രോഗമുക്തി നേടിയെന്നാണ് അധികൃതര്‍ അറിയിച്ചത്. ധാരാവിയില്‍ കഴിഞ്ഞ ദിവസം 53 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 1478 ആയി ഉയര്‍ന്നു. 57 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം തമിഴ്‌നാട്ടിലും വൈറസ് ബാധിതരുടെ എണ്ണം കൂടുകയാണ്. പുതുതായി 786 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 14753 ആയി. ഇതില്‍ 569 പേരും ചെന്നൈയില്‍ നിന്നാണ്. ചെന്നൈയില്‍ മാത്രം വൈറസ് ബാധിതരുടെ എണ്ണം 9000 കടന്നു.

Exit mobile version