കൊവിഡ് 19; ഗുജറാത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 11,000 കടന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 11000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 391 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 11379 ആയി. 678 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധമൂലം മരിച്ചത്.

അഹമ്മദാബാദില്‍ മാത്രം 8420 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ലുധിയാനയില്‍ ആര്‍പിഎഫ് ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മീഷണര്‍ വിജയ് നെഹ്‌റയെ സ്ഥലംമാറ്റുകയും പകരം മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ മുകേഷ് കുമാറിനെ നിയമിക്കുകയും ചെയ്തു.

അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 90000 കവിഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 96,169 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 3029 ആയി ഉയര്‍ന്നു.

Exit mobile version