കൊവിഡ് 19; മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 33,000 കവിഞ്ഞു, മരണസംഖ്യ 1202 ആയി

മുംബൈ: മഹാരാഷ്ട്രയില്‍ അനുദിനം കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം 2347 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 33000 കവിഞ്ഞു. 63 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ മൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 1202 ആയി ഉയര്‍ന്നു.

മുംബൈയില്‍മാത്രം 1595 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 20,000 കടന്നു. 38 പേര്‍കൂടി മരിച്ചതോടെ മുംബൈയിലെ മരണസംഖ്യ 734 ആയി.

ധാരാവിയില്‍ പുതുതായി 44 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 1242 ആയി ഉയര്‍ന്നു. മൂന്നുപേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. മരണസംഖ്യ 56 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഇതുവരെ 1206 പോലീസുകാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Exit mobile version