കൊവിഡ് 19; ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 472 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 8470 ആയി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 472 പേര്‍ക്ക്. ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടുതല്‍ കേസുകളാണിത്. ഇതോടെ തലസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 8470 ആയി ഉയര്‍ന്നു.

അതേസമയം 24 മണിക്കൂറിനിടെ 187 പേര്‍ രോഗമുക്തി നേടിയത് ചെറിയൊരു ആശ്വാസം നല്‍കുന്നുണ്ട്. ഇതുവരെ 3,045 പേരാണ് ഡല്‍ഹിയില്‍ രോഗമുക്തി നേടിയത്. ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 115 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

അതേസമയം ഇന്ന് ഡല്‍ഹിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഡല്‍ഹി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറും ഉള്‍പ്പെടുന്നുണ്ട്. അഞ്ചോളം പോലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലുമാണ്.

Exit mobile version