കൊവിഡ് 19; ധാരാവിയില്‍ വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നു, മരണം 40 ആയി

മുംബൈ: ധാരാവിയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ഇതുവരെ 1028 പേര്‍ക്കാണ് ഇവിടെ വൈറസ് സ്ഥിരീകരിച്ചത്. 40 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്. അതേസമയം ചേരിയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ മുംബൈ, താനെ, പുണെ മേഖലകള്‍, ഔറംഗബാദ്, നാസിക്കിലെ മാലെഗാവ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈയില്‍ മാത്രം 15,581 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം കാല്‍ലക്ഷം കവിഞ്ഞു. ഇതുവരെ 26948 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 1028 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version