കേരളത്തിലേയ്ക്കുള്ള ആദ്യ യാത്രാ ട്രെയിന്‍ ഇന്ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും; കോഴിക്കോടും എറണാകുളത്തും മാത്രം സ്‌റ്റോപ്പുകള്‍

Woman Abused | Bignewslive

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണും നിലനില്‍ക്കെ കേരളത്തിലേയ്ക്കുള്ള ആദ്യ യാത്രാ ട്രെയിന്‍ ഇന്ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 11.25 ന് പുറപ്പെടുന്ന ട്രെയിന്‍ വെള്ളിയാഴ്ച രാവിലെ 5.25 ന് തിരുവനന്തപുരത്തെത്തും.

കേരളത്തില്‍ കോഴിക്കോടും എറണാകുളത്തും മാത്രമാണ് സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 7.45ന് ഈ ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്കും തിരിക്കും. ആഴ്ചയില്‍ മൂന്ന് ദിവസമാണ് കേരളത്തിലേയ്ക്കുള്ള സര്‍വ്വീസ്. ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്കും അഹമ്മദാബാദിലേക്കും ഇന്ന് ട്രെയിനുകള്‍ ഓടും. ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കിയാണ് യാത്ര ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിച്ചിരിക്കുന്നത്.

Exit mobile version