ലോക്ക് ഡൗണ്‍ വിലക്കുകള്‍ക്ക് പുല്ലുവില; മാസ്‌ക് പോലും ധരിക്കാതെ കുതിര സവാരി പ്രകടനം നടത്തി ബിജെപി എംഎല്‍എയുടെ മകന്‍; വീഡിയോ

ബംഗളൂരു: ലോക്ക് ഡൗണ്‍ വിലക്കുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് നിരത്തിലിറങ്ങി അഭ്യാസ പ്രകടനവുമായി ബിജെപി എംഎല്‍എയുടെ മകന്‍. മാസ്‌ക് പോലും ധരിക്കാതെ കുതിര സവാരിയണ് കര്‍ണാടകയിയിലെ ഗുണ്ടല്‍പേട്ട് എംഎല്‍എ സിഎസ് നിരജ്ഞന്‍ കുമാറിന്റെ മകന്‍ ഭുവന്‍ കുമാര്‍ നടത്തിയത്. ഹൈവേയിലൂടെയായിരുന്നു പ്രകടനം.

സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊവിഡ് 19 രോഗ നിയന്ത്രണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമ്പോഴാണ് ഈ പ്രകടനം. സംഭവത്തില്‍ എംഎല്‍എ പ്രതികരിച്ചിട്ടില്ല.

അതേസമയം, ലോക്ക്ഡൗണ്‍ ലംഘനത്തിന് എംഎല്‍എയുടെ മകനെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എംഎല്‍എയുടെ മകനെതിരെ നിരവധിപ്പേരാണ് വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്തതിലും വിമര്‍ശനം ഉയരുന്നുണ്ട്.

Exit mobile version