ഓട്ടോക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങി; ഒപ്പിയെടുത്ത് ക്യാമറയും, പിന്നാലെ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഹൈദരാബാദ്: ഓട്ടോ ഡ്രൈവറില്‍ നിന്ന് കൈക്കൂലി വാങ്ങിയ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കൈക്കൂലി വാങ്ങിയത് ക്യാമറയില്‍ പതിഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്, പിന്നാലെയാണ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്. മൊബൈലില്‍ പകര്‍ത്തിയ കൈക്കൂലി വാങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.

പോലീസ് കോണ്‍സ്റ്റബിള്‍ മാരായ ഡി പഞ്ച മുകേഷ്, ബി സുരേഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ഒരു പോലീസുകാരന്‍ ബൈക്കില്‍ ഇരിക്കുന്നതും മറ്റൊരാള്‍ ഡ്രൈവറില്‍ നിന്ന് പണം വാങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഹൈദരാബാദിലെ അഫ്‌സല്‍ഗഞ്ച് മാര്‍ക്കറ്റിന് സമീപത്തുവച്ചാണ് ഉദ്യോഗസ്ഥര്‍ കൈകൂലി വാങ്ങിയത്.

Exit mobile version