എയര്‍സെല്‍ മാക്‌സിസ് അഴിമതി; പി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുളള വിലക്ക് നീട്ടി

കാര്‍ത്തി ചിദംബരത്തെ അറസ്സ് ചെയ്യുന്നതിനുള്ള സമയപരിധി നേരെത്തെ ഡിസംബര്‍ 18 വരെ നീട്ടിയിരുന്നു

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്സിസ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് നീട്ടി. ഡല്‍ഹി ഹൈക്കോടതിയാണ് ജനുവരി 15 വരെ അറസ്റ്റ് ചെയ്യുന്നതിനുളള വിലക്ക് നീട്ടിയിരിക്കുന്നത്.

ഇന്ത്യന്‍ കമ്പനിയായ എയര്‍സെല്ലിനെ വാങ്ങാനായി മലേഷ്യന്‍ കമ്പനിയായ മാക്സിസിനുള്ള എഫ്‌ഐപിബി(ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ്) അനുമതി കമ്പനിക്ക് പ്രധാനമന്ത്രി അദ്ധ്യക്ഷനായ കാബിനറ്റ് കമ്മിറ്റിയുടെ അറിവില്ലാതെ നല്‍കിയെന്നും, കൂടാതെ അതിന്റെ പ്രതിഫലമായി മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ കമ്പനിയില്‍ 26 ലക്ഷം രൂപയുടെ നിക്ഷേപം കോഴയായി കൈപ്പറ്റി എന്നതുമാണ് പി ചിദംബരത്തിനെതിരെയുളള കേസ്.

കേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തെ വിചാരണ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് സിബിഐ പാട്യാല ഹൗസ് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. അതേസമയം ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ അറസ്സ് ചെയ്യുന്നതിനുള്ള സമയപരിധി നേരെത്തെ ഡിസംബര്‍ 18 വരെ നീട്ടിയിരുന്നു.

Exit mobile version