ഇളവുകള്‍ മാനിച്ച് മദ്യവില്‍പ്പന ശാലകള്‍ തുറന്നു; സാമൂഹിക അകലം പാടെ മറന്ന് തള്ളിക്കയറി ജനങ്ങള്‍, ഒടുവില്‍ ലാത്തിച്ചാര്‍ജ്ജ്

ന്യൂഡല്‍ഹി: ലോക്ക് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ പലയിടങ്ങളിലും മദ്യവില്‍പ്പന ശാലകള്‍ തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. ആദ്യ ദിനത്തില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കൊറോണ വൈറസ് വ്യാപനം മൂലം സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശങ്ങളെല്ലാം പാടെ അവഗണിച്ചുകൊണ്ടാണ് ജനം ഇരച്ചു കയറിയത്.

എട്ടു സംസ്ഥാനങ്ങളില്‍ ആണ് ഇന്ന് നിയന്ത്രണങ്ങളോടെ മദ്യവില്‍പനശാലകള്‍ തുറന്നത്. എന്നാല്‍ മദ്യം വാങ്ങാനെത്തിയവരുടെ നീണ്ട നിരയായിരുന്നു മിക്കയിടത്തും കണ്ടത്. കൂട്ടം ക്രമാതീതമായി കൂട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ പോലീസിന് ലാത്തിച്ചാര്‍ജ് അടക്കം നടത്തേണ്ടിയും വന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍ , മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് മുതല്‍ മദ്യവില്‍പനശാലകള്‍ തുറന്നത്.

ദല്‍ഹിയില്‍ 150 കടകള്‍ മാത്രമാണ് തുറന്നത്. ഉത്തര്‍പ്രദേശില്‍ ഷോപ്പിങ് മാളുകളിലുള്ള മദ്യക്കടകള്‍ തുറന്നില്ല, ഒരേ സമയം അഞ്ചുപേര്‍ക്ക് മാത്രമാണ് ഇവിടെ മദ്യം നല്‍കുക. എന്നാല്‍ മദ്യശാലകയ്ക്ക് പുറത്ത് വലിയ ക്യൂവാണ് ഇവിടേയും കാണാനായത്.

Exit mobile version