കോവിഡ് ബാധിച്ച് 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ജയ്പുര്‍: കോവിഡ് 19 ബാധിച്ച് 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചാന്ദ്പോളയിലെ ഫ്രയില്‍ അബ്ദുള്‍ എന്നയാളുടെ സുഹാന്‍ എന്ന ആണ്‍കുഞ്ഞാണ് മരിച്ചത്. ജെകെ ലോണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു

കുഞ്ഞിന് എവിടെ നിന്നാണ് വൈറസ് ബാധിച്ചതെന്ന് വ്യക്തമല്ല. സുഹാന്റെ കുടുംബത്തില്‍ ആര്‍ക്കും രോഗമില്ല. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത ആരെങ്കിലുമായി സമ്പര്‍ക്കമുണ്ടായതിലൂടെ വൈറസ് ബാധ ഉണ്ടായിരിക്കാം എന്നാണ് കരുതുന്നത്.

കോവിഡ് ബാധിച്ച് മരണപ്പെടുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രോഗി സുഹാന്‍ ആയിരിക്കാം എന്ന് ജെകെ ലോണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോക്ടര്‍ അശോക് ഗുപ്ത പറഞ്ഞു.

Exit mobile version