ചെന്നൈ കോര്‍പ്പറേഷനിലെ 19 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; പലര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല

ചെന്നൈ: ചെന്നൈ കോര്‍പ്പറേഷനിലെ 19 ജീവനക്കാര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം രോഗം സ്ഥിരീകരിച്ച പലര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 180 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 2342 ആയി ഉയര്‍ന്നു.

ചെന്നൈയിലാണ് വൈറസ് ബാധിതര്‍ കൂടുതലുള്ളത്. ചെന്നൈയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇതിനു പുറമെ രോഗം സ്ഥിരീകരിച്ച 98 ശതമാനം ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത. ചെന്നൈയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും രോഗബാധ ഉണ്ടായത് എങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൂന്ന് ദിവസത്തിനിടെ മുന്നൂറിലധികം പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഇല്ലാതെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version