എന്റെ അരികില്‍ വന്നിരുന്നു, എന്നെ വല്ലാത്ത രീതിയില്‍ സ്പര്‍ശിച്ചു, എന്റെ മുത്തച്ഛനോളം പ്രായമുള്ള ആളായിരുന്നു അത്; ട്രെയിന്‍ യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം പങ്കുവെച്ച് 20വയസ്സുകാരി

പൊതുയിടങ്ങളിലും ബസിലും ട്രെയിനിലുമെല്ലാം പലപ്പോഴും സ്ത്രീകള്‍ക്ക് അതിക്രമങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. തനിക്കും കുടുംബത്തിനും അതൊരു പ്രശ്‌നമായാലോ എന്ന് കരുതി പലരും അത് പുറത്തുപറയാനും നില്‍ക്കാറില്ല. നിരവധി പേരാണ് അത്തരം സംഭവങ്ങള്‍ക്ക് ഇരകള്‍ ആകുന്നത്.

എന്നാല്‍ അത്തരത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മാര്‍വ എന്ന 20 വയസുകാരി. ട്രെയിനില്‍ വെച്ച് വൃദ്ധനായ ഒരാള്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് മര്‍വ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് മര്‍വ ഇക്കാര്യം തുറന്ന് പറഞ്ഞത്.

ലോകത്തിനു മുന്‍പില്‍ ഞാന്‍ എന്റെ കഥ പറയുകയാണ്.’ എന്ന കുറിപ്പോടെയാണ് പെണ്‍കുട്ടി വിഡിയോ പങ്കുവയ്ക്കുന്നത്.” മംഗലൂരുവില്‍ നിന്നും ട്രെയിനില്‍ നാട്ടിലേക്ക് വരികയായിരുന്നു ഞാന്‍. അറുപതു വയസിനു മുകളില്‍ പ്രായമുള്ള ഒരാള്‍ എന്റെ അരികില്‍ വന്നിരുന്നു. അയാള്‍ ഉറങ്ങുന്നതു പോലെ അഭിനയിച്ചു.

എന്റെ മാറിടത്തില്‍ സ്പര്‍ശിച്ച പോലെ എനിക്കു തോന്നി. എനിക്കു തോന്നിയതായിരിക്കുമെന്ന് വിചാരിച്ചു. പിന്നീട് ഞാനും ഉറങ്ങാന്‍ തുടങ്ങി. പിന്നെ എനിക്ക് മനസ്സിലായി, അല്ല അതെന്റെ വെറും തോന്നലല്ല. അയാള്‍ എന്റെ മാറിടത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്.

പിന്നെയും അയാള്‍ ഉറങ്ങുന്നതായി അഭിനയിക്കുകയാണ്. എന്റെ മുത്തച്ഛനോളം പ്രായമുള്ള ഒരാള്‍. അയാളാണ് എന്നോടിങ്ങനെ പെരുമാറിയിരിക്കുന്നത്. എങ്ങനെ പ്രതികരിക്കണം എന്നെനിക്കപ്പോള്‍ അറിയുന്നില്ലായിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് ഞാന്‍ കടന്നു പോയത്. ശബ്ദം പോലും പുറത്തു വരാതെ തൊണ്ടയില്‍ കുരുങ്ങി”യെന്ന് മാര്‍വ പറയുന്നു.

സ്ഥലകാല ബോധം വന്നപ്പോള്‍ ഞാന്‍ പ്രതികരിച്ചു. അയാള്‍ക്കു നേരെ ദേഷ്യപ്പെട്ടു. അലറിവിളിച്ചു. പക്ഷേ, താന്‍ ഉറക്കമാണെന്നായിരുന്നു അയാളുടെ പ്രതികരണം. എന്നാല്‍, ഒച്ചവയ്ക്കുന്നതു കേട്ട് ആ കംപാര്‍ട്ട്‌മെന്റിലുള്ള മറ്റു യാത്രക്കാര്‍ വന്ന് ഇടപെട്ടു. ഇത് ഒരു അനുഭവം മാത്രമാണെന്ന് പെണ്‍കുട്ടി പറയുന്നു.

മാര്‍വയുടെ വാക്കുകള്‍

ഇത് എനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ കഥയാണ്. നമുക്കിടയില്‍ നിരവധിപേര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. പക്ഷേ, തുറന്നു പറയാന്‍ പലപ്പോഴും നമുക്ക് ഭയമാണ്. ലൈംഗികാതിക്രമത്തിനെതിരായ ബോധവത്കരണത്തിനുള്ള മാസമായി ഏപ്രിലിനെ നമുക്ക് കാണാം. ലോകത്തിനു മുന്‍പില്‍ ഞാന്‍ എന്റെ കഥ പറയുകയാണ്.’

‘എന്റെ പേര് മാര്‍വ. 20 വയസ്. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് എന്റെ കഥ ഇതാണ്. നമുക്ക് പലപ്പോഴും എന്താണ് ലൈംഗിക അതിക്രമം എന്ന് വ്യക്തമായി മനസിലാകാതെ പോകാറുണ്ട്. എന്റെ അനുഭവം ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. മംഗലൂരുവില്‍ നിന്നും ട്രെയിനില്‍ നാട്ടിലേക്ക് വരികയായിരുന്നു ഞാന്‍. അറുപതു വയസിനു മുകളില്‍ പ്രായമുള്ള ഒരാള്‍ എന്റെ അരികില്‍ വന്നിരുന്നു. അയാള്‍ ഉറങ്ങുന്നതു പോലെ അഭിനയിച്ചു.
എന്റെ മാറിടത്തില്‍ സ്പര്‍ശിച്ച പോലെ എനിക്കു തോന്നി. എനിക്കു തോന്നിയതായിരിക്കുമെന്ന് വിചാരിച്ചു. പിന്നീട് ഞാനും ഉറങ്ങാന്‍ തുടങ്ങി. പിന്നെ എനിക്ക് മനസ്സിലായി, അല്ല അതെന്റെ വെറും തോന്നലല്ല. അയാള്‍ എന്റെ മാറിടത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. പിന്നെയും അയാള്‍ ഉറങ്ങുന്നതായി അഭിനയിക്കുകയാണ്. എന്റെ മുത്തച്ഛനോളം പ്രായമുള്ള ഒരാള്‍. അയാളാണ് എന്നോടിങ്ങനെ പെരുമാറിയിരിക്കുന്നത്. എങ്ങനെ പ്രതികരിക്കണം എന്നെനിക്കപ്പോള്‍ അറിയുന്നില്ലായിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് ഞാന്‍ കടന്നു പോയത്. ശബ്ദം പോലും പുറത്തു വരാതെ തൊണ്ടയില്‍ കുരുങ്ങി.
സ്ഥലകാല ബോധം വന്നപ്പോള്‍ ഞാന്‍ പ്രതികരിച്ചു. അയാള്‍ക്കു നേരെ ദേഷ്യപ്പെട്ടു. അലറിവിളിച്ചു. പക്ഷേ, താന്‍ ഉറക്കമാണെന്നായിരുന്നു അയാളുടെ പ്രതികരണം. എന്നാല്‍, ഒച്ചവയ്ക്കുന്നതു കേട്ട് ആ കംപാര്‍ട്ട്‌മെന്റിലുള്ള മറ്റു യാത്രക്കാര്‍ വന്ന് ഇടപെട്ടു. ഇത് ഒരു അനുഭവം മാത്രമാണ്.

ഇത്തരത്തില്‍ നിരവധി അനുഭവങ്ങള്‍ നമുക്കുണ്ടാകുന്നുണ്ട്. പൊതുയിടങ്ങളിലും ബസിലും ട്രെയിനിലുമെല്ലാം ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ പെണ്‍കുട്ടികള്‍ക്കുണ്ടാകുന്നുണ്ട്. കൂടുതല്‍ പ്രശ്‌നമുണ്ടാക്കണ്ട എന്ന കുടുംബത്തിന്റെ ഭയം കൊണ്ടുമാത്രമാണ് പലരും തുറന്നു പറയാതെ പോകുന്നത്. ഭയപ്പെടാതെ തങ്ങളുടെ അനുഭവങ്ങള്‍ തുറന്നു പറയാന്‍ സ്ത്രീകള്‍ തയാറാകണമെന്നും മാര്‍വ വിഡിയോയില്‍ ആവശ്യപ്പെട്ടു.

Exit mobile version