ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു; നീതി ആയോഗിന്റെ ഓഫീസ് സീല്‍ ചെയ്തു

ന്യൂഡല്‍ഹി: നീതി ആയോഗിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് നിരീക്ഷണത്തിലുണ്ടായിരുന്ന ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ നീതി ആയോഗിന്റെ ഓഫീസ് സീല്‍ ചെയ്യാന്‍ തീരുമാനമായി.

ഓഫീസ് പ്രവര്‍ത്തിക്കുന്ന നീതി ആയോഗ് ഭവന്‍ രണ്ടുദിവസത്തേയ്ക്കാണ് അടച്ചിടാന്‍ തീരുമാനമായത്. ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം. ഓഫീസ് കെട്ടിടത്തില്‍ അണുനശീകരണ പ്രക്രിയ ആരംഭിച്ചുവെന്നും രോഗം സ്ഥിരീകരിച്ച ആളുമായി അടുത്തിടപഴകിയവരോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടതായും അധികൃതര്‍ വ്യക്തമാക്കി.

Exit mobile version