ലോക്ക് ഡൗണില്‍ പുരുഷന്മാര്‍ക്ക് ഗാര്‍ഹിക പീഡനം, ഭക്ഷണത്തിനായി യാചിക്കേണ്ട സ്ഥിതിയും; ഹെല്‍പ്പ് ലൈന്‍ വേണമെന്ന ആവശ്യവുമായി പുരുഷന്മാരുടെ സംഘടന

ചെന്നൈ: ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഗാര്‍ഹിക പീഡിനത്തിനിരയാകുന്നുവെന്ന് റിപ്പോര്‍ട്ട്. പുരുഷന്മാര്‍ക്കായി ഹെല്‍പ്പ്‌ലൈന്‍ സേവനം തുടങ്ങണമെന്ന് പുരുഷന്മാരുടെ സംഘടന ആവശ്യവുമായി രംഗത്ത് വന്നു.

ആണ്‍കള്‍ പാതുകാപ്പ് സംഘമാണ് ഇക്കാര്യമുന്നയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിക്ക് നിവേദനം നല്‍കിയത്. വീട്ടില്‍ തന്നെയായതിനാല്‍ കുടുംബങ്ങളില്‍ പുരുഷന്മാര്‍ പലവിധ പ്രശ്നങ്ങള്‍ നേരിടുന്നതായി നിവേദനത്തില്‍ പറയുന്നുണ്ട്. സ്ത്രീപീഡന നിയമത്തിന്റെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി പല പുരുഷന്മാരെയും വീടുകളില്‍ അടിമകളാക്കിയിരിക്കുകയാണ്. പലര്‍ക്കും ഭക്ഷണത്തിനായി യാചിക്കേണ്ട സ്ഥിതിയുണ്ടെന്നും നിവേദനത്തില്‍ പറയുന്നു.

ശാരീരികമായും മാനസികമായും പീഡനങ്ങള്‍ നേരിടുന്നുണ്ടെങ്കിലും പരാതി പറയാനാകാതെ എല്ലാവരും സഹിക്കുകയാണെന്നും സംഘടന പറയുന്നു. പുരുഷന്മാര്‍ക്ക് പരാതിപ്പെടാന്‍ പോലും സംവിധാനമില്ലാത്തപ്പോള്‍ ഈ വാദം ഏകപക്ഷീയവും തുല്യനീതി നിഷേധിക്കലാണെന്നും നിവേദനത്തില്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ കുറഞ്ഞപക്ഷം, പുരുഷന്മാര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ പങ്കുവെയ്ക്കാന്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറെങ്കിലും ആരംഭിക്കണമെന്നാണ് നിവേദനത്തില്‍ പ്രധാനമായും ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.

Exit mobile version