ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു; ബിജെപി നേതാവ് ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ കേസ്

ലക്‌നൗ: ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിന് ബിജെപി നേതാവ് ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ കേസ്. ബിജെപി പ്രാദേശിക നേതാവ് സുധീര്‍ സിങ് ഉള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ് സംഭവം.

പാനാപ്പൂര്‍ ഗ്രാമത്തിലെ ടിക്കൈറ്റ് നഗര്‍ പ്രദേശത്താണ് ലോക്ക് ഡൗണ്‍ ലംഘിച്ച് ബിജെപി പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. ക്രിക്കറ്റ് മത്സരം നടക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് എത്തിയ പോലീസ് 20ല്‍ കൂടുതല്‍ ആളുകള്‍ ഗ്രൗണ്ടില്‍ തടിച്ചുകൂടിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടപടി സ്വീകരിക്കുകയായിരുന്നു.

ബിജെപി നേതാവിനൊപ്പം ഇദ്ദേഹത്തിന്റെ കുടുംബത്തിലെ അംഗങ്ങളും മത്സരത്തില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.
എപിഡമിക് ആക്ട് അനുസരിച്ച് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

Exit mobile version