അഭയകേന്ദ്രങ്ങളിലേക്കായി മാസ്‌ക് തുന്നി പ്രഥമ വനിത: കോവിഡിനെ തുരത്താന്‍ അണിചേര്‍ന്ന് സവിത കോവിന്ദും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ കോവിഡ് 19 മഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളിയായി പ്രഥമ വനിത സവിത കോവിന്ദും. പ്രതിരോധമാര്‍ഗമായി മാസ്‌കുകള്‍ തുന്നിയാണ് സവിത പോരാട്ടത്തില്‍ പങ്കാളിയായത്.

പ്രസിഡന്റ് എസ്റ്റേറ്റിലെ ശക്തിഹാട്ടില്‍ വെച്ചാണ് സവിത മാസ്‌കുകള്‍ തുന്നിയത്. ശക്തി ഹാട്ടില്‍ തയ്യാറാക്കുന്ന മാസ്‌കുകള്‍ ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്മെന്റ് ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രങ്ങളില്‍ വിതരണം ചെയ്യും.

രാജ്യത്ത് ഇതിനോടകം 20,471 കോവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. 3960 പേര്‍ രോഗമുക്തി നേടി. ഇതിനോടകം 652 പേര്‍ക്കാണ് കോവിഡ്-19 മൂലം ജീവന്‍ നഷ്ടപ്പെട്ടത്.

Exit mobile version