വ്യോമയാനമന്ത്രാലയത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: വ്യോമയാനമന്ത്രാലയത്തിലെ ഒരു ജീവനക്കാരന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്നാണ് വ്യോമയാനമന്ത്രാലയം വ്യക്തമാക്കിയത്. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

അതേസമയം ഏപ്രില്‍ പതിനഞ്ചിന് ഇയാള്‍ ഓഫീസില്‍ എത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇയാളുമായി ബന്ധപ്പെട്ട എല്ലാവരോടും സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍.

വ്യോമയാനമന്ത്രാലയത്തിലെ ഒരു ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചെന്നും ഇയാള്‍ക്ക് എല്ലാ ചികിത്സാസൗകര്യങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നുമാണ് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി ഇതിനെ കുറിച്ച് പ്രതികരിച്ചത്. ‘ഞങ്ങള്‍ ജീവനക്കാരനൊപ്പമുണ്ട്, രോഗത്തെ നേരിടാനുള്ള ശക്തിയും രോഗമുക്തിയും ആശംസിക്കുന്നു’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

Exit mobile version