കൊവിഡ് പ്രതിരോധത്തിനായി എത്തിയ ശുചീകരണ തൊഴിലാളിക്ക് നേരെ ആക്രമണം; മഴുകൊണ്ട് വെട്ടി, വസ്ത്രങ്ങളും വലിച്ചു കീറി

ഭോപ്പാല്‍: കൊവിഡ് പ്രതിരോധത്തിനായി എത്തിയ ശുചീകരണ തൊഴിലാളിക്ക് നേരെ ആള്‍ക്കൂട്ടാക്രമണം. മധ്യപ്രദേശിലാണ് സംഭവം. വസ്ത്രങ്ങല്‍ വലിച്ചുകീറിയും കൈയ്യേറ്റം ചെയ്തുമായിരുന്നു ആക്രമണം. കൂാടതെ മഴുകൊണ്ട് വെട്ടുകയും ചെയ്തു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തെരുവ് വൃത്തിയാക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങളില്‍ നിന്ന് സംഭവത്തിന്റെ അതിദാരുണമായ ചിത്രം വ്യക്തമാണ്. വസ്ത്രം വലിച്ചുകീറിയ ആള്‍ക്കൂട്ടം ഇയാളെ തെരുവിലൂടെ വലിച്ചിഴച്ചു. ഇവരുടെ കൈയ്യില്‍ വടികളുണ്ടായിരുന്നു. മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറയുന്നു.

Exit mobile version