കൊവിഡ് 19; മുംബൈയില്‍ ഇരുപതോളം ഇന്ത്യന്‍ നാവികര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

മുംബൈ: ഇന്ത്യന്‍ നാവിക സേനയിലും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. മുംബൈയില്‍ ഇരുപതോളം ഇന്ത്യന്‍ നാവികര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നാവികസേനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊവിഡ് കേസാണിത്. രോഗം സ്ഥിരീകരിച്ച നാവികര്‍ മുംബൈയിലെ നാവിക ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍.

അതേസമയം ഇത്രയും നാവികര്‍ക്ക് എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായത് എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ഐഎന്‍എസ് ആന്‍ഗ്രെയുടെ താമസ സ്ഥലത്താണ് വൈറസ് ബാധ സ്ഥിരീകരിച്ച നാവികര്‍ താമസിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ആരും തന്നെ താമസകേന്ദ്രങ്ങള്‍ക്ക് പുറത്തേക്ക് സഞ്ചരിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

രോഗം സ്ഥിരീകരിച്ച നാവികരുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മുംബൈയിലാണ്. മഹാരാഷ്ട്രയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 3204 കേസുകളില്‍ 2003 എണ്ണവും മുംബൈയിലാണ്.

Exit mobile version