കൊവിഡ് 19; മേഘാലയില്‍ വൈറസ് ബാധമൂലം ഡോക്ടര്‍ മരിച്ചു, സംസ്ഥാനത്തെ ആദ്യ മരണം

ഷില്ലോങ്: കൊവിഡ് 19 വൈറസ് ബാധമൂലം മേഘാലയില്‍ ഡോക്ടര്‍ മരിച്ചു. 69 വയസുള്ള ഡോക്ടറാണ് മരിച്ചത്. സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണമാണിത്. ഷില്ലോങിലെ ബെഥനി ആശുപത്രിയില്‍ വെച്ചാണ് ഡോക്ടര്‍ മരിച്ചത്. വൈറസ് ബാധ മൂലം ഡോക്ടര്‍ മരിച്ചതിനെ തുടര്‍ന്ന് ആശുപത്രി അടക്കുകയും ജീവനക്കാരെ നിരീക്ഷണത്തില്‍ ആക്കുകയും ചെയ്തു.

അതേസമയം ചെന്നൈയില്‍ മരിച്ച ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശ് നെല്ലൂര്‍ സ്വദേശിയായ ഓര്‍ത്തോ സര്‍ജന്‍ തിങ്കളാഴ്ചയാണ് മരിച്ചത്.

രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 11000 കടന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 11439 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 378 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. 1306 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. അതേസമയം രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നുവെന്നാണ് ഐസിഎംആര്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് ദിവസത്തില്‍ മാത്രം 3286 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ വീണ്ടും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ചൈനയില്‍ നിന്ന് ദ്രുതപരിശോധന കിറ്റുകള്‍ എത്തിത്തുടങ്ങി. പതിനഞ്ച് ലക്ഷം ദ്രുതപരിശോധന കിറ്റുകളാണ് ചൈനയില്‍ നിന്ന് വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.

Exit mobile version