ലോക്ക് ഡൗണ്‍: മെട്രോ സര്‍വീസുകളും മെയ് 3 വരെ റദ്ദാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയ പശ്ചാത്തലത്തില്‍ മെയ് 3 വരെ മെട്രോ സര്‍വീസുകളും റദ്ദാക്കി. മെയ് 3 വരെ മെട്രോ സര്‍വീസ് റദ്ദാക്കിയ കാര്യം കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് അറിയിച്ചത്.

ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ നേരത്തെ ട്രെയിന്‍, വിമാന സര്‍വീസുകളും റദ്ദാക്കിയിരുന്നു. മെയ് 3 വരെയാണ് റദ്ദാക്കിയത്. കൊവിഡ് പ്രതിരോധത്തില്‍ അടുത്ത ഒരാഴ്ച അതീവ നിര്‍ണായകമായ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്.

ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണം ഉണ്ടാകും. അതിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി ഇളവുകള്‍ പ്രഖ്യാപിക്കുന്നതില്‍ തീരുമാനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

Exit mobile version