ലോക്ക് ഡൗണ്‍; ആളൊഴിഞ്ഞ സ്വിമ്മിങ് പൂള്‍ ‘കൈയ്യടക്കി’ കുരങ്ങന്മാര്‍, വൈറലായി ഒരു ഉല്ലാസക്കുളി

മുംബൈ: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ജനം പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ അടച്ച് മൂടി കഴിയുകയാണ്. പലയിടങ്ങളും അടഞ്ഞു കിടക്കുകയാണ്. ഇപ്പോള്‍ ആളൊഴിഞ്ഞ ഒരു സ്വിമ്മിങ് പൂള്‍ കൈയ്യടക്കിയ കുരങ്ങന്മാരുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

മുംബൈ ബോറിവാലിയിലെ ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലെ നീന്തല്‍ക്കുളത്തില്‍ ഉല്ലസിക്കാനെത്തിയത് ഒരു സംഘം കുരങ്ങുകളാണ്. ആദ്യം ഒന്ന്. പിന്നാലെ അടുത്തത്. അങ്ങനെ ബാല്‍ക്കണിയില്‍ നിന്നും പാരപ്പറ്റില്‍ നിന്നും സ്വിമ്മിങ് പൂളിലേക്ക് ചാടി നീന്തിത്തുടിക്കുന്ന കുരങ്ങന്മാരുടെ വീഡിയോ ആണ് വൈറലാവുന്നത്.

സിനിമാതാരം ടിസ്‌ക ചോപ്രയാണ് വീഡിയോ പങ്കുവെച്ചത്. സിനിമാതാരം രവീണ ടാണ്ഠനും വീഡിയോ ട്വിറ്ററിലൂടെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. കുരങ്ങന്മാരുടെ കുറുമ്പ് എന്നാണ് രവീണ വീഡിയോക്കൊപ്പം കുറിച്ചത്.

Exit mobile version