മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറില്‍ തകരാറിലായത് 16 വിവിപാറ്റും നാല് ഇവിഎമ്മും

ബുര്‍ഹാന്‍പൂരില്‍ അഞ്ച് വിവിപാറ്റ് മെഷീനുകളും രണ്ട് ഇവിഎമ്മും മാറ്റി സ്ഥാപിച്ചു.

ഭോപ്പാല്‍: മധ്യപ്രദേശിലെ തെരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറില്‍ 16 വിവിപാറ്റും നാല് ഇവിഎമ്മുകളും തകരാറിലായത്. പലയിടങ്ങളിലും ഇതോടെ പോളിംഗ് തടസപ്പെട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ പ്രശ്‌നം പരിഹരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. അലിരാജ്പൂര്‍ മണ്ഡലത്തില്‍ മാത്രം 11 വിവിപാറ്റുകളാണ് പണിയായത്. തകരാര്‍ സ്ഥിരീകരിച്ചതോടെ മെഷീനുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മാറ്റിവെച്ചു.

ബുര്‍ഹാന്‍പൂരില്‍ അഞ്ച് വിവിപാറ്റ് മെഷീനുകളും രണ്ട് ഇവിഎമ്മും മാറ്റി സ്ഥാപിച്ചു. ഉജ്ജിയിനിലും രണ്ട് ഇവിഎമ്മുകള്‍ക്ക് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടു. മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 2907 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അഞ്ച് കോടിയലിധികം വരുന്ന വോട്ടര്‍മാര്‍ക്ക് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. 65000 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. സുരക്ഷക്കായി എണ്‍പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

Exit mobile version