കൊവിഡ് 19; രാജസ്ഥാനില്‍ പുതുതായി 51 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, വൈറസ് ബാധിതരുടെ എണ്ണം 751 ആയി

ജയ്പുര്‍: രാജസ്ഥാനില്‍ പുതുതായി 51 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 751 ആയി ഉയര്‍ന്നു. ബന്‍സാര (15), ബിക്കാനീര്‍ (8), ചുരു (1), ജയ്പുര്‍ (15), ജോധുപുര്‍ (8), സികാര്‍ (1), ഹോന്‍മാര്‍ഗ് (2) എന്നിവിടങ്ങളിലാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. 1800 ലധികം പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മുംബൈ താജ് മഹല്‍ പാലസിലെ ആറ് ജീവനക്കാര്‍ക്ക് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഹോട്ടലിലെ മറ്റ് ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇതുവരെ 8408 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 256 പേരാണ് ഇതുവരെ വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചത്. വരുന്ന മൂന്ന് നാലാഴ്ചകള്‍ രാജ്യത്തിന് വളരെ നിര്‍ണായകമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം പറഞ്ഞത്.

Exit mobile version