ലോക്ക്ഡൗണ്‍; ഇന്ത്യയില്‍ കുടുങ്ങിപ്പോയ പൗരന്‍മാരെ തിരിച്ചെത്തിക്കുന്നതിനായി ബ്രിട്ടണ്‍ 12 വിമാനങ്ങള്‍ കൂടി ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാരണം ഇന്ത്യയില്‍ കുടുങ്ങിപ്പോയ പൗരന്‍മാരെ തിരിച്ചെത്തിക്കുന്നതിനായി ബ്രിട്ടണ്‍ 12 വിമാനങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയതായി ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ അറിയിച്ചു. നേരത്തേ ഇന്ത്യയില്‍ കുടുങ്ങിപ്പോയ തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനായി ബ്രിട്ടണ്‍ ഏഴ് വിമാനങ്ങള്‍ സജ്ജമാക്കായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പന്ത്രണ്ട് വിമാനങ്ങള്‍ കൂടി സജ്ജമാക്കിയിരിക്കുന്നത്.

പത്തൊമ്പത് വിമാനങ്ങളിലായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ 5,000 പൗരന്‍മാരെ ഉടന്‍ തന്നെ നാട്ടില്‍ തിരിച്ചെത്തിക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.

ബ്രിട്ടണ്‍ പുതുതായി ഏര്‍പ്പാട് ചെയ്ത പന്ത്രണ്ട് വിമാനങ്ങള്‍ തിരുവനന്തപുരം, അമൃത്സര്‍, ആഹമ്മദാബാദ്, ഗോവ, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് പുറപ്പെടുക. നേരത്തെ പ്രഖ്യാപിച്ച ഏഴ് വിമാനങ്ങളില്‍ ഗോവ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ കുടുങ്ങിയപ്പോയവരെയാണ് തിരിച്ചെത്തിക്കുക. കഴിഞ്ഞ ദിവസം 317 ബ്രിട്ടീഷ് പൗരന്‍മാരെ വഹിച്ചുള്ള ആദ്യ വിമാനം ഗോവയില്‍നിന്ന് ബ്രിട്ടണിലെത്തിയിരുന്നു. ഏപ്രില്‍ 20നുള്ളില്‍ 5000 പൗരന്‍മാരേയും ബ്രിട്ടണിലേക്ക് തിരിച്ചെത്തിക്കും.

Exit mobile version