കൊവിഡ് 19; ഏപ്രില്‍-മെയ് മാസത്തില്‍ നടത്താനിരുന്ന സെമസ്റ്റര്‍ പരീക്ഷകള്‍ അണ്ണാ സര്‍വകലാശാല മാറ്റിവെച്ചു

ചെന്നൈ: കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപച്ചതിനാല്‍ ഏപ്രില്‍-മെയ് മാസത്തില്‍ നടത്താനിരുന്ന അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ അണ്ണാ സര്‍വകലാശാല മാറ്റിവെച്ചു. ലോക്ക്ഡൗണിന് ശേഷം പരീക്ഷയുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിക്കുമെന്നും സര്‍വകലാശാല അറിയിച്ചു. നേരത്തേ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്തെ പല സര്‍വകലാശാലകളും പരീക്ഷകള്‍ മാറ്റി വെച്ചിരുന്നു.

അതേസമയം തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം എഴുന്നൂറ് കടന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 48 പേരില്‍ 42 പേരും നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയവരും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്. ചെന്നൈയാണ് ഹോട്ട്‌സ്‌പോട്ട്. ചെന്നൈ നഗരത്തില്‍ മാത്രം 156 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം തന്നെ ചെന്നൈയില്‍ കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ച മൂന്ന് പേര്‍ക്ക് എങ്ങനെ രോഗം വന്നുവെന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ ആരും തന്നെ വിദേശത്ത് നിന്ന് വന്നവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

വൈറസ് ബാധമൂലം രാജ്യത്ത് പതിനെട്ട് പേരാണ് ഇതുവരെ മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 167 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 5000 കവിഞ്ഞു.

Exit mobile version