അമൃതഞ്ജന്‍ പാലം ഇനി ഓര്‍മ്മ: ബ്രിട്ടീഷ് കാലഘട്ടത്തിലെ ചരിത്രസ്മാരകമായ പാലം തകര്‍ത്തു

മുംബൈ: മഹാരാഷ്ട്രയിലെ ബ്രിട്ടീഷ് കാലഘട്ടത്തിലെ ചരിത്രസ്മാരകമായ അമൃതഞ്ജന്‍ പാലം പൊളിച്ചുമാറ്റി. 190 വര്‍ഷം പഴക്കമുള്ള റിവേഴ്സിംഗ് ബ്രിഡ്ജായ അമൃതഞ്ജന്‍ പാലം നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് തകര്‍ത്തത്.

1830 ജനുവരിയില്‍ നിര്‍മ്മാണം ആരംഭിക്കുകയും അതേ വര്‍ഷം നവംബറില്‍ പൊതുജനങ്ങള്‍ക്കായി തുറക്കുകയും ചെയ്തിരുന്നു.

വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് ഉണ്ടാവുകയും അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഞായറാഴ്ച പാലം തകര്‍ത്തത്. പാലത്തിന്റെ സ്തംഭങ്ങള്‍ ആറ് വരി ഡ്യുവല്‍ കാരിയേജായ മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ കാര്യമായ തടസ്സം സൃഷ്ടിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.

Exit mobile version