കൊവിഡ് 19; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബിസിസിഐ 51 കോടി നല്‍കും

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ബിസിസിഐ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51 കോടി നല്‍കുമെന്നാണ് ഇപ്പോള്‍ ബോര്‍ഡ് പ്രഖ്യാപിച്ചത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും ചേര്‍ന്നാണ് പണം കൈമാറാന്‍ തീരുമാനം എടുത്തത്.

ബിസിസിഐയ്ക്ക് പുറമെ മോഹന്‍ ബഗാനും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 20 ലക്ഷം രൂപയാണ് ഐ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായ മോഹന്‍ ബഗാന്‍ നല്‍കിയത്. ക്ലബ്ബിന്റെ ഫേസബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്. വൈറസ് ബാധിതരെ സഹായിക്കാന്‍ ധന സഹായം നല്‍കിയ രാജ്യത്തെ ആദ്യ ഫുട്‌ബോള്‍ ക്ലബ്ബ് കൂടിയാണിത്.

Exit mobile version