മഹാരാഷ്ട്രയില്‍ അഞ്ച് പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു; വൈറസ് ബാധിതരുടെ എണ്ണം 135 ആയി

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് അഞ്ച് പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 135 ആയി ഉയര്‍ന്നു. വിദര്‍ഭ പ്രവിശ്യയിലെ നാഗ്പൂരില്‍ നാലുപേര്‍ക്കും ഗോണ്ടിയ ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ നിന്നെത്തിയ 43 കാരനായ നാഗ്പൂര്‍ സ്വദേശിക്ക് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ബന്ധുക്കള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ അമ്പതു ശതമാനം പേരും 31നും 50നുമിടയില്‍ പ്രായമുള്ളവരാണ്. രോഗം സ്ഥിരീകരിച്ചതില്‍ 66 ശതമാനവും വിദേശയാത്ര നടത്തി തിരിച്ചുവന്നവരാണ്. കൂടുതല്‍ പേരും അമേരിക്കയില്‍ നിന്നും യുഎഇയില്‍ നിന്നും തിരിച്ചെത്തിയവരാണ്. അതേസമയം ജനങ്ങള്‍ ലോക്ക് ഡൗണിനോട് പൂര്‍ണ്ണമായും സഹകരിച്ചില്ലെങ്കില്‍ സൈന്യത്തെ വിളിക്കേണ്ടി വരുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു.

രാജ്യത്ത് ഇതുവരെ 17 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇന്നലെ മാത്രം 88 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 733 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശികളാണ്.

Exit mobile version