എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 1000 രൂപ, ഒപ്പം സൗജന്യ അരിയും അവശ്യസാധനങ്ങളും; കൊറോണ വൈറസ് വ്യാപനത്തില്‍ പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തില്‍ തമിഴ്‌നാട്ടിലെ മിക്ക ഇടങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സൗജന്യമായി അരിയും അവശ്യസാധനങ്ങളും എത്തിച്ച് നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 1000 രൂപ നല്‍കുന്നതോടൊപ്പമാണ് അരിയും മറ്റ് അവശ്യസാധനങ്ങളും സൗജന്യമായി നല്‍കുന്നത്.

മുഖ്യമന്ത്രി ഇകെ പഴനിസ്വാമിയാണ് വൈറസ് വ്യാപന വേളയില്‍ പ്രഖ്യാപനം നടത്തിയത്. എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നീണ്ടനിര ഒഴിവാക്കന്‍ ടോക്കണ്‍ നല്‍കിയാകും ഇവ വിതരണം ചെയ്യുകയെന്നും അധിതര്‍ അറിയിച്ചു. തിങ്കളാഴ്ച മൂന്നുപേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതേതുടര്‍ന്നാണ് സംസ്ഥാനം മുഴുവന്‍ മാര്‍ച്ച് 31വരെ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Exit mobile version