മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 171 ആയി

മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്കുകൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നു. യുകെയില്‍ നിന്നെത്തിയ 22 കാരിക്കും ദുബായില്‍ നിന്നെത്തിയ 49കാരിക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 47 ആയി. ഇതുവരെ മൂന്ന് പേരാണ് വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചത്.

വൈറസ് ബാധ സ്ഥിരീകരിച്ച 171 പേരില്‍ 25 പേര്‍ വിദേശികളാണ്. ഹരിയാനയിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചിക്കുന്നത്. 14 വിദേശികള്‍ക്കാണ് ഇവിടെ രോഗം സ്ഥിരികരിച്ചത്.

വൈറസ് പടരുന്ന സാഹചര്യത്തില്‍ ഹരിദ്വാറില്‍ ഇന്ന് മുതല്‍ ഗംഗാ ആരതിക്ക് സന്ദര്‍ശകരെ അനുവദിക്കില്ല. ഈ മാസം 31 വരെയാണ് വിലക്ക്. ഭക്തര്‍ക്കായി ലൈവ് സ്ട്രീമിംഗ് ഏര്‍പ്പെടുത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്. വൈറസ് പടരുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാല്‍ 168 ട്രെയിനുകളാണ് റെയില്‍വേ റദ്ദാക്കിയിരിക്കുന്നത്. മാര്‍ച്ച് 20 മുതല്‍ 31 വരെയുള്ള കാലയവളില്‍ സര്‍വീസ് നടത്താനിരുന്ന 168 ട്രെയിനുകളാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.

Exit mobile version