കൊവിഡ് 19; നിരീക്ഷണത്തിലുള്ളവര്‍ക്ക് ‘ബോറടിക്കില്ല’; വായിക്കാന്‍ പുസ്തകങ്ങള്‍ നല്‍കുന്നു, കൂട്ടത്തില്‍ മോഡിയുടെ പ്രസംഗ സമാഹാരവും

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ബോറടി മാറ്റാന്‍ പുതിയ വഴി തേടിയിരിക്കുകയാണ് അധികൃതര്‍. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വായിക്കാന്‍ പുസ്തകങ്ങള്‍ നല്‍കാനാണ് തീരുമാനം. പുസ്തകങ്ങള്‍ക്കിടയില്‍ തിളങ്ങുന്നത് ആകട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗ സമാഹാരവും.

രാജ്യത്താകമാനം പ്രധാനമന്ത്രിയുടെ പുസ്തകം വിതരണം ചെയ്യാനാണ് അധികൃതരുടെ തീരുമാനം. പ്രതിദിനം നിരീക്ഷണത്തിലുള്ളവര്‍ക്ക് കട്ടില്‍, കിടക്ക, പുതപ്പ് എന്നിവയ്ക്ക് പുറമെ, നല്ല ഭക്ഷണം, കുപ്പിവെള്ളം, അടിസ്ഥാനാവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ എന്നിവയാണു നല്‍കുന്നത്. ഇതോടൊപ്പമാണ് വായിക്കാന്‍ പുസ്തകവും നല്‍കുന്നത്.

കാലാകാലങ്ങളില്‍ പ്രധാനമന്ത്രിമാര്‍ നടത്തുന്ന പ്രധാന പ്രസംഗങ്ങള്‍ പുസ്തകരൂപത്തിലാക്കാറുണ്ട്. അതുപോലെതന്നെയാണ് മോഡിയുടെയും പ്രസംഗം പുസ്തക രൂപത്തിലാക്കിയത്. ഇതില്‍ ‘മന്‍ കീ ബാത്ത്’ എന്ന പേരില്‍ ആകാശവാണിയില്‍ നടത്തിയ പ്രസംഗങ്ങളുമുണ്ട്. ഇതാണ് നിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ക്ക് വിതരണം ചെയ്യുന്നത്.

Exit mobile version