സുനില്‍ അറോറ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ; ഓം പ്രകാശ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം

ഡിസംബര്‍ രണ്ടിന് സുനില്‍ അറോറ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: സുനില്‍ അറോറയെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ഓംപ്രകാശ് റാവത്ത് വിമരമിക്കുന്ന ഒഴിവിലേക്കാണ് അറോറയുടെ നിയമനം. ഡിസംബര്‍ രണ്ടിന് സുനില്‍ അറോറ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേല്‍ക്കും.

2017 സെപ്തംബറിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണറായി അറോറ ചുമതലയേല്‍ക്കുന്നത്. രാജസ്ഥാന്‍ കേഡറിലെ 1980 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അറോറ, ധനകാര്യം, ടെക്സ്റ്റൈല്‍സ് തുടങ്ങിയ മന്ത്രാലയങ്ങളിലും പ്ലാനിംഗ് കമ്മീഷനിലും ഉന്നതപദവി വഹിച്ചിട്ടുണ്ട്.

കൂടാതെ ഇദ്ദേഹം ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി, തൊഴില്‍ നൈപുണ്യ വികസനവകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Exit mobile version