കൊറോണ സ്ഥിരീകരിച്ചത് 81 പേര്‍ക്ക്, 4000 പേര്‍ക്ക് രോഗലക്ഷണങ്ങള്‍; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 81 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 4000ത്തിലധികം ആളുകള്‍ രോഗലക്ഷണങ്ങളോടെ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കൊറോണ ലക്ഷണം കണ്ടെത്തിയവര്‍ നിരീക്ഷണത്തിലാണെന്നും ആഭ്യന്തര, ആരോഗ്യ, വ്യോമയാന മന്ത്രാലയങ്ങളിലെ ഉന്നതോദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മിലാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ശനിയാഴ്ച ഇറ്റലിയിലേക്കു വിമാനമയക്കും. ഞായറാഴ്ച മടങ്ങിയെത്തും. റോമിലേക്ക് മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഇറാനില്‍നിന്ന് 44 പേരെ വ്യോമസേനയുടെ വിമാനത്തില്‍ വെള്ളിയാഴ്ച മുംബൈയിലെത്തിച്ചു. ഇവര്‍ നാവികസേനാകേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്.

Exit mobile version