കൊറോണ വൈറസ്; ഹോളി ആഘോഷത്തില്‍ നിന്ന് ഉള്‍വലിഞ്ഞ് ജനങ്ങള്‍, കച്ചവടക്കാര്‍ ആശങ്കയില്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് രാജ്യത്ത് ബാധിച്ചത് ഇപ്പോള്‍ ഹോളി ആഘോഷത്തെയും വെള്ളത്തിലാക്കിയിരിക്കുകയാണ്. ഇതിനോടകം മുംബൈ, ഡല്‍ഹി, ആഗ്ര, താനെ എന്നിവിടങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ആയതിനാല്‍ തിരക്കേറിയ നഗരത്തില്‍ നിന്നും ആഘോഷങ്ങളില്‍ നിന്നും ജനങ്ങള്‍ ഉള്ളിലേയ്ക്ക് വലിയുകയാണ്. ഇതോടെ ഹോളി വിപണിയും തണുത്ത മട്ടാണ്.

ശനിയാഴ്ച തുടങ്ങുന്ന നാലു ദിവസങ്ങള്‍ വിപണിയില്‍ മികച്ച കച്ചവടം നടക്കേണ്ട ദിവസങ്ങളാണ്. സാധാരണ 20 മുതല്‍ 25 ശതമാനം വരെ അധിക കച്ചവടം ഈ നാലു ദിവസങ്ങളില്‍ മാത്രം നടക്കും. എന്നാല്‍ വൈറസ് ബാധ പ്രതികൂലമായി ബാധിച്ചു. ചെറുകിട കച്ചവടക്കാര്‍ മാള്‍ ഓപ്പറേറ്റര്‍മാര്‍, സിനിമ തീയറ്ററുകള്‍ തുടങ്ങി എല്ലായിടത്തും വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്.

ഹോളിയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും പിന്‍വലിക്കുന്നതായി കഴിഞ്ഞദിവസം കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് വ്യക്തമാക്കിയിരുന്നു.

Exit mobile version