സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചു; നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറി; ആശുപത്രിയില്‍ വെച്ച് യുവതിക്ക് മറ്റൊരു പയ്യന്‍ മിന്നുചാര്‍ത്തി

ഫെബ്രുവരി 24 നാണ് റുക്സറിന്റെ കുടുംബമുള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്ന തെരുവിലേക്ക് കലാപകാരികളെത്തിയത്.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുസ്തഫാബാദിലെ അല്‍-ഹിന്ദ് ആശുപത്രി ചൊവ്വാഴ്ച ഒരു വിവാഹത്തിന് വേദിയായി. കലാപത്തിനിടെ വിവാഹത്തിനായി ഒരുക്കി വെച്ച പണവും സ്വര്‍ണ്ണങ്ങളും അക്രമികള്‍ കവര്‍ന്നതോടെയാണ് റുക്സര്‍ എന്ന 19 കാരിയുടെ ജീവിതം അപ്പാടെ മാറിയത്. സ്വര്‍ണ്ണവും മറ്റും നഷ്ടപ്പെട്ടതോടെ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ നിന്ന് വരന്‍ അവസാന നിമിഷം പിന്മാറുകയായിരുന്നു.

ഫെബ്രുവരി 24 നാണ് റുക്സറിന്റെ കുടുംബമുള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്ന തെരുവിലേക്ക് കലാപകാരികളെത്തിയത്. അക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വീടുകളുപേക്ഷിച്ച് ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ വിലപിടിച്ച വസ്തുക്കള്‍ ഉപേക്ഷിക്കേണ്ടി വന്നു. കലാപത്തില്‍ സര്‍വ്വതും നഷ്ടമാവുകയായിരുന്നു. റുക്സറിന്റെ വിവാഹം നിശ്ചയിച്ച ദിവസം തന്നെ നടത്താനുള്ള ഓട്ടത്തിലായിരുന്നു വീട്ടുകാര്‍. അക്രമണത്തെ തുടര്‍ന്ന് അല്‍-ഹിന്ദ് ആശുപത്രിയിലായിരുന്നു ഇവര്‍ക്ക് താമസമൊരുക്കിയത്.

തുടര്‍ന്ന് ആശുപത്രിയില്‍ തന്നെ വിവാഹത്തിന് വേദിയൊരുക്കുകയായിരുന്നു. ഒരു സ്വകാര്യ കമ്പനി ജീവനക്കാരനാണ് ഫിറോസ്. കുടുംബത്തിന് ഫര്‍ണിച്ചര്‍ വ്യാപാരവുമുണ്ട്. കലാപം കഠിനമായ വിഷമമുണ്ടാക്കിയെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ സന്തോഷകരമായതിന്റെ ശ്വാസത്തിലാണ് റുക്സറിന്റെ വീട്ടുകാര്‍.

Exit mobile version