പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; പാകിസ്താന് എതിരെ ടാങ്ക് വേധ മിസൈല്‍ പ്രയോഗിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: പാകിസ്താന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പാകിസ്താന് നേരെ ഇന്ത്യ, ടാങ്ക് വേധ മിസൈല്‍ പ്രയോഗിച്ചു. ഷെല്ലാക്രമണവും നടത്തി. ഇതിന്റെ ദൃശ്യങ്ങള്‍ പിടിഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

കുപ്‌വരയിലെ ദൃശ്യങ്ങളാണ് വാര്‍ത്ത ഏജന്‍സി പുറത്ത് വിട്ടത്. ഫെബ്രുവരി രണ്ടാം വാരത്തില്‍ മിസൈല്‍ പ്രയോഗിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. നുഴഞ്ഞ് കയറ്റക്കാരെ സഹായിച്ചതിന് എതിരെയാണ് ഇന്ത്യയുടെ നടപടി.

Exit mobile version