പഠനകാലത്തിനിടെ കൊലപാതകം, ജയിലില്‍ കഴിഞ്ഞത് 14 വര്‍ഷം; ഇന്ന് സുഭാഷ് ജയില്‍പുള്ളി അല്ല, ഡോക്ടറാണ്

1997ല്‍ പഠനകാലത്തിനിടെ നടന്ന കൊലപാതകമാണ് കര്‍ണാടക കല്‍ബുര്‍ഗിയിലെ അഫ്സല്‍പൂര്‍ സ്വദേശി സുഭാഷ് പട്ടേലിനെ ഇരുമ്പഴികള്‍ക്കുള്ളിലാക്കിയത്

കല്‍ബുര്‍ഗി: ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ജനങ്ങള്‍ക്ക് പിന്നെ അവര്‍ ജയില്‍പുള്ളിയാണ്. അത് തെറ്റ് ചെയ്തവര്‍ ആയാലും, അല്ലാത്തവരായാലും. എന്നാല്‍ ഇപ്പോള്‍ ജയില്‍പുള്ളി എന്ന പേരിന് പകരം സുഭാഷ് പാട്ടീല്‍ സ്വന്തമാക്കിയത് ഡോക്ടര്‍ പദവിയാണ്. 14 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് സുഭാഷ് പുറത്തിറങ്ങിയത്.

1997ല്‍ പഠനകാലത്തിനിടെ നടന്ന കൊലപാതകമാണ് കര്‍ണാടക കല്‍ബുര്‍ഗിയിലെ അഫ്സല്‍പൂര്‍ സ്വദേശി സുഭാഷ് പട്ടേലിനെ ഇരുമ്പഴികള്‍ക്കുള്ളിലാക്കിയത്. 2002ല്‍ എംബിബിഎസ് മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് സുഭാഷ് അറസ്റ്റിലാകുന്നത്. 2006ല്‍ കോടതി സുഭാഷിനെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു.

ജയിലിലും ഒപി വിഭാഗത്തിലാണ് സുഭാഷ് പ്രവര്‍ത്തിച്ച് പോന്നിരുന്നത്. തുടര്‍ന്ന് സുഭാഷിന്റെ നല്ല പെരുമാറ്റം മുന്‍നിര്‍ത്തി 2016ല്‍ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ജയില്‍ മോചിതനാക്കുകയായിരുന്നു. യലില്‍ നിന്ന് പുറത്തിറങ്ങിയ സുഭാഷ് പാതിവഴിയില്‍ നിന്നുപോയ ഡോക്ടര്‍ എന്ന സ്വപ്നം പൂവണിയിക്കാന്‍ തീരുമാനിച്ചു. 2019-ല്‍ എംബിബിഎസും 2020 ഫെബ്രുവരിയോടെ ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കി സുഭാഷ്, ഡോക്ടര്‍ സുഭാഷ് എന്ന് സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്.

Exit mobile version