കതക് അടച്ച് പൂട്ടിയിട്ടും സുരക്ഷയില്‍ ആശങ്ക; വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂമിന്റെ വാതില്‍ ഇഷ്ടിക കൊണ്ടും കെട്ടി അടച്ച് അധിക സുരക്ഷ!

വോട്ടിംങ് മെഷീനുകള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂമിന്റെ വാതില്‍ ഇഷ്ടികകെട്ടി അടച്ചാണ് ഈ അധികസുരക്ഷ.

ബിമിതര: കതക് അടച്ച് പൂട്ടിയിട്ടും സുരക്ഷയില്‍ ആശങ്ക ഉടലെടുത്തപ്പോള്‍ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്ുന്ന സ്‌ട്രോങ് റൂമിന്റെ വാതില്‍ ഇഷ്ടിക കൊണ്ടും അടച്ച് പൂട്ടി അധിക സുരക്ഷ ഒരുക്കി. ചത്തീസ് ഗഡിലെ ബിമിതരയിലെ ജില്ലാ ഭരണകൂടമാണ് ആരും സ്വപ്നം കാണാത്ത അധിക സുരക്ഷ ഒരുക്കിയിട്ടുള്ളത്.

വോട്ടിംങ് മെഷീനുകള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂമിന്റെ വാതില്‍ ഇഷ്ടികകെട്ടി അടച്ചാണ് ഈ അധികസുരക്ഷ. മൂന്ന് അസംബ്ലി മണ്ഡലങ്ങളുടെ വോട്ടിംങ് മെഷീനുകള്‍ സൂക്ഷിക്കുന്ന മുറിയാണ് ഇഷ്ടികകെട്ടി അടച്ചത്. കതക് അടച്ചുപൂട്ടിയതാണെങ്കിലും അധികസുരക്ഷക്ക് കെട്ടി അടയ്ക്കുക ആയിരുന്നുവെന്നു.

മുന്‍ തവണ ഒരു അരമതില്‍ കെട്ടിയിരുന്നുവെന്നും അത് ഇത്തവണ മതില്‍ മുഴുനനായും പണിതു എന്നു മാത്രമാണ് വ്യത്യാസമെന്ന് ജില്ലാ കലക്ടര്‍ മഹാദേവ് കൗരേ പറയുന്നു. 120 പേരുടെ കേന്ദ്രസേനയും സിസിടിവിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള ചത്തീസ്ഗഡില്‍ ആദ്യഘട്ടത്തില്‍ 18 സീറ്റിലേക്കും രണ്ടാംഘട്ടം 72 സീറ്റിലേക്കും വോട്ടിംങ് നടന്നുകഴിഞ്ഞു. 1291 സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഡിസംബര്‍ 11ന് ആണ് വോട്ടെണ്ണല്‍.

Exit mobile version