പ്രണയദിനം ഞങ്ങള്‍ക്കൊപ്പം ആഘോഷിക്കാം, പ്രണയഗാനവും അപ്രതീക്ഷിത സമ്മാനവും ഒരുക്കിയിട്ടുണ്ട്; മോഡിയോട് ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍

പൗരത്വനിയമഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിയുമെങ്കില്‍ പ്രതിഷേധങ്ങള്‍ ഞങ്ങള്‍ അവസാനിപ്പിക്കും

ന്യൂഡല്‍ഹി: പ്രണയദിനം തങ്ങള്‍ക്കൊപ്പം ആഘോഷിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ കുറെ നാളുകളായി പ്രതിഷേധം രേഖപ്പെടുത്തുകയാണ് ഷഹീന്‍ബാഗിലെ ജനത. മോഡിക്കായി പ്രണയഗാനവും അപ്രതീക്ഷിത സമ്മാനവും ഒരുക്കിയിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

സമരവേദിക്കടുത്ത് പതിച്ച പോസ്റ്ററിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമാണ് പ്രധാനമന്ത്രിയെ പ്രതിഷേധക്കാര്‍ ക്ഷണിച്ചത്. “പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കോ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കോ ആര്‍ക്കുവേണമെങ്കിലും ഞങ്ങളോട് സംസാരിക്കാം.

പൗരത്വനിയമഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിയുമെങ്കില്‍ പ്രതിഷേധങ്ങള്‍ ഞങ്ങള്‍ അവസാനിപ്പിക്കും” -ഷഹീന്‍ബാഗിലെ സമരക്കാരിലൊരാളായ സയ്യിദ് താസീര്‍ അഹമ്മദ് പറഞ്ഞു. ഡിസംബര്‍ 15 മുതലാണ് പൗരത്വനിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഷഹീന്‍ബാഗില്‍ പ്രതിഷേധസമരം ആരംഭിച്ചത്.

Exit mobile version