തിത്‌ലി, മരണസംഖ്യ എട്ടായി; ഗോവന്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

അമരാവതി: തിത്‌ലി ചുഴലിക്കാറ്റില്‍ അന്ധ്രാപ്രദേശില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒഡിഷയില്‍ ഇതുവരെ ആളപായം രേഖപ്പെടുത്തിയിട്ടില്ല. മൂന്നു ലക്ഷം ആളുകളെ മുന്‍ കരുതലായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുളളതിനാല്‍ ഗോവന്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ഇവിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ഒഡിഷ, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പലയിടത്തും വൈദ്യുതി കമ്പികള്‍ പൊട്ടിവീണു. മരങ്ങള്‍ കടപുഴകി. വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്

Exit mobile version