മോഡി സര്‍ക്കാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളെ എതിര്‍ക്കുന്നു, ഷഹീന്‍ ബാഗ് എല്ലാ രാജ്യവിരുദ്ധ പ്രവണതകളേയും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള വേദിയായി മാറി; പ്രകാശ് ജാവ്ദേക്കര്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ക്ക് എതിരാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളോട് പ്രതികരിക്കവേയാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.

ആറ് വയസുള്ള കുട്ടികളുടെ മനസില്‍ പോലും ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ വിഷം കുത്തിവെക്കുകയാണെന്ന് പ്രകാശ് ജാവ്ദേക്കര്‍ ആരോപിച്ചു. എല്ലാ രാജ്യവിരുദ്ധ പ്രവണതകളേയും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഒരു വേദിയായി ഷഹീന്‍ ബാഗ് മാറിയിരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അസമിനെ വെട്ടിമാറ്റണമെന്നും സ്വാതന്ത്ര്യം നല്‍കണമെന്നുമൊക്കെയുള്ള മുദ്രാവാക്യങ്ങളാണ് ഷഹീന്‍ ബാഗില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഷഹീന്‍ ബാഗില്‍ നടക്കുന്നത് ജനാധിപത്യപരമായ പ്രതിഷേധമാണെന്ന് വിശ്വസിക്കുന്നില്ലെന്നും പ്രകാശ് ജാവ്ദേക്കര്‍ വ്യക്തമാക്കി.

Exit mobile version