പ്രണയദിനം ആഘോഷിക്കാന്‍ ഇന്‍ഡിഗോയും; 999 രൂപയ്ക്ക് വിമാനയാത്ര, യാത്രക്കാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത് വമ്പന്‍ ഓഫര്‍

ഫെബ്രുവരി 11 മുതല്‍ 14 വരെ പത്ത് ലക്ഷം യാത്രക്കാര്‍ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഓഫര്‍.

ന്യൂഡല്‍ഹി: പ്രണയദിനത്തോടനുബന്ധിച്ച് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 999 രൂപ മുതല്‍ വിമാന ടിക്കറ്റ് പ്രഖ്യാപിച്ചാണ് ഞെട്ടിക്കുന്ന ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. പ്രണയ ദിനത്തോടനുബന്ധിച്ച് നാല് ദിവസത്തേക്കാണ് കമ്പനി ഓഫര്‍ നല്‍കിയിരിക്കുന്നത്.

ഫെബ്രുവരി 11 മുതല്‍ 14 വരെ പത്ത് ലക്ഷം യാത്രക്കാര്‍ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഓഫര്‍. മാര്‍ച്ച് ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കാണ് വമ്പന്‍ ഓഫര്‍. ഇന്‍ഡിഗോയുടെ ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ വില്യം ബള്‍ട്ടറാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

കോര്‍പറേറ്റ് യാത്രക്കാര്‍ക്കും വിനോദ യാത്രക്കാര്‍ക്കും ഈ സുവര്‍ണാവസരം ഉപയോഗപ്രദമാക്കാം. ഓഫറിന്റെ വിശദ വിവരങ്ങള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് അറിയാനാവും.

Exit mobile version