സാങ്കേതിക തകരാര്‍; ഒമാന്‍ എയര്‍വെയ്‌സ് അടിയന്തരമായി തിരിച്ചിറക്കി; മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഞായറാഴ്ച രാവിലെയാണ് സംഭവം.

സുറിക്ക്: മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി മസ്‌കറ്റിലേക്കു പുറപ്പെട്ട ഒമാന്‍ എയര്‍വെയ്‌സ് വിമാനം അടിയന്തരമായി തുര്‍ക്കിയില്‍ ലാന്റ് ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം.

ഡബ്യൂവൈ 0154 എന്ന സൂറിക്കില്‍ നിന്നും മസ്‌ക്കറ്റിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ക്യാബിനില്‍ പുക ഉയരുകയും,വിമാനം കൂപ്പ് കുത്തുകയും ചെയ്തു എന്നാണ് മലയാളികള്‍ അടക്കമുള്ള യാത്രക്കാര്‍ പറയുന്നത്.

ശനിയാഴ്ച രാത്രി 9.30 ന് സൂറിക്കില്‍ നിന്നും പുറപ്പെട്ട് ഞായറാഴ്ച രാവിലെ 7.05ന് മസ്‌ക്കറ്റില്‍ ഏത്തേണ്ടതായിരുന്നു വിമാനം. ഞായറാഴ്ച പുലര്‍ച്ചെ 3.30 ഏത്തേണ്ട വിമാനത്തിലാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. ക്യാബിന്‍ പ്രഷറിലുണ്ടായ വ്യത്യാസമാണ് എന്നാണ് പ്രഥമിക അന്വേഷണത്തിലെ വിവരം.

പിന്നീട് യാത്രക്കാര്‍ക്കായി വൈകീട്ട് എട്ടു മണിക്ക് മസ്‌ക്കറ്റ് എയര്‍വേയ്‌സ് യാത്രക്കാര്‍ക്കായി പ്രത്യേക വിമാനം സര്‍വീസ് നടത്തിയതായി മസ്‌ക്കറ്റ് എയര്‍വേയ്‌സ് അറിയിച്ചു. വിമാനത്തിലെ അടിയന്തര സാഹചര്യത്തില്‍ ക്യാബിന്‍ ക്രൂ ക്യാബിനില്‍ തീ കെടുത്താനുള്ള ഉപകരണങ്ങളുമായി ഓടി നടന്നതായി യാത്രക്കാര്‍ പറയുന്നു.

Exit mobile version