ഹനുമാൻ മന്ത്രം ഉരുവിടുമ്പോൾ പോലും തന്നെ ബിജെപി പരിഹസിക്കുന്നു; എന്ത് തരം രാഷ്ട്രീയമാണിത്? ചോദ്യം ചെയ്ത് കെജരിവാൾ

ന്യൂഡൽഹി: ബിജെപിയുടെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ഹനുമാൻ മന്ത്രം ഉരുവിടുമ്പോഴെല്ലാം ബിജെപി തന്നെ പരിഹസിക്കുകയാണെന്ന് കെജ്‌രിവാൾ പറഞ്ഞു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ട്വിറ്ററിലാണ് കെജ്‌രിവാൾ ഇക്കാര്യം പറഞ്ഞത്. ഒരു ടിവി ചാനലിൽ ഹനുമാൻ മന്ത്രം ഞാൻ ഉരുവിട്ടത് മുതൽ ബിജെപി തുടർച്ചയായി പരിഹസിക്കുകയാണ്. ഇന്നലെ ഹനുമാൻ ക്ഷേത്രത്തിൽ പോയി. ഇന്ന് ബിജെപി നേതാക്കൾ പറയുന്നു, ഞാൻ സന്ദർശിച്ചതോടെ ക്ഷേത്രം അശുദ്ധമായെന്ന്. എന്ത് തരം രാഷ്്ട്രീയമാണിത്? ദൈവം എല്ലാവരുടേതുമാണ്. ബിജെപിക്കാരെ അടക്കം ദൈവം എല്ലാവരെയും അനുഗ്രഹിക്കുന്നു ട്വീറ്റിൽ കെജ്‌രിവാൾ പറഞ്ഞു.

നേരത്തെ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കെജരിവാളിനെ പരിഹസിച്ചിരുന്നു. കെജരിവാൾ ഇപ്പോൾ ഹനുമാൻ മന്ത്രം ഉരുവിടാൻ തുടങ്ങിയിരിക്കുന്നു. വരും ദിവസങ്ങളിൽ ഒവൈസിയും ഇതേ പോലെ ചെയ്യുന്നത് നിങ്ങൾക്ക് കാണാം എന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്.

Exit mobile version